ഈ ജീവിതത്തില്‍ കാണാന്‍ ഏറ്റവും ഇഷ്ടമുള്ള നിമിഷങ്ങള്‍ ഇതാണ് എന്ന് നിങ്ങള്‍ ആലോചിച്ചിട്ടുണ്ടോ ?
എന്റെ ഇഷ്ട ങ്ങളുടെ പട്ടിക ഇവിടെ തുടങ്ങുന്നു .....
- രാത്രികാലങ്ങളിലെ മലര്‍ന്നു കിടന്നുള്ള ആകാശം കാണല്‍ ; നക്ഷത്രങ്ങള്‍ കണ്ണുചിമ്മുന്ന , വട്ടം തികഞ്ഞ അമ്പിളിമാമന് തെളിഞ്ഞു നില്ക്കുന്ന രാത്രി.
- തിരമാലകള്‍ ആര്‍ത്തലക്കുന്ന സമുദ്രതീരത്തിലൂടെ ഏറ്റവും ഇഷ്ടപ്പെടുന്ന ആളിന്റെ കൂടെ കൈകൊര്തുള്ള നടത്തം. അതിരാവിലെയും നിലാവുള്ള രാത്രികളിലും.
- സന്ധ്യക്ക് ചേക്കേറാന്‍ പോകുന്ന കിളികളെ കണ്ടുകൊണ്ടു വെറുതെ വെറുതെ ഇരിക്ക്ക്കുന്നത്.
- അസ്തമയ സൂര്യനെ നോക്കി എന്തിനെന്നറിയാതെ , വിങ്ങുന്ന മനസ്സുമായി ഇരിക്കുന്നത്.
- ആ സമയത്ത് കൂടെ ഒരു കൂട്ടുകരനുന്ടെങ്കില് അവന്റെ കൈയില്‍ പിടിച്ചു ആ സങ്കടം പങ്കുവെക്കുന്നത്.
- തീരെ ഒഴുക്കില്ലാത്ത നദിയിലെ ഓളങ്ങളെ നോക്കിയിരിക്കല്‍.
- കുഞുമേഘങ്ങള് ഖ്ഴുകി നടക്കുന്ന നിലാവ് നിറഞ്ഞ രാത്രികളില്‍ ചന്ദ്രനെ നോക്കിയിരിക്കുന്നത്.
- പാടങ്ങള്‍ക്കു അരികില്‍ കലുന്കിലുരുന്നു സൂര്യാസ്തമയം കാണുന്നത് .
- ഇഷ്ടപ്പെട്ട എഴുത്തുകാരുടെ കൃതികളില്‍ മുങ്ങി ദിവാസ്വപ്നം കാണുന്നത്
- കേള്‍ക്കാന്‍ ഭംഗിയുണ്ടെന്നു തോന്നുന്ന സ്ഥലങ്ങള്‍ എഴുതിയിരിക്കുന്ന ബസുകളില്‍ യാത്ര ചെയ്യണം എന്ന് എ പ്പോഴും തോന്നുക . തനിയെ അവയില്‍ യാത്ര ചെയ്യുന്നു എന്ന് സങ്കല്‍പ്പിക്കുക.
എന്റെ ഈ ഇഷ്ടങ്ങള്‍ പങ്കുവയ്ക്കാന്‍ ആഗ്രഹിക്കുന്നവരെ , നിങ്ങള്‍ക്ക് അഷ്ടപദി യിലേക്ക് സ്വാഗതം ..
ഈ ഇഷ്ടങ്ങള്‍ക്ക് അവസാനമില്ല , നിങ്ങളുടെതും അറിയിക്കുക..